അതാ കേൾക്കുന്നു ഞാൻ ഗത്സമന-തോട്ടത്തിലെ
പാപി എനിക്കായ് നൊന്തലറിടുന്ന പ്രിയന്റെ ശബ്ദമതേ
ദേഹമെല്ലാം തകർന്നു ശോകം നിറഞ്ഞവനായ്
ദേവാധിദേവാ നിൻ സുതൻ എനിക്കായ് പാടുകൾ പെട്ടിടുന്നേ
പ്രാണവേദനയിലായ്, രക്തം വിയർത്തവനായ്
എൻ പ്രാണനായകൻ ഉള്ളം തകർന്നിതാ യാചന ചെയ്തിടുന്നേ
ദുസ്സഹ-വേദനയാൽ മന്നവൻ യേശുതാനും
മൂന്നുരു ഊഴിയിൽ വീണു പ്രാർത്ഥിച്ചല്ലോ പാപി എൻ രക്ഷയ്ക്കായി
സ്നേഹത്തിൻ ഇമ്പവാക്കാൽ ആശ്വാസം ഏകുമവൻ-തൻ
കഷ്ടസമയത്തിൽ ആശ്വാസം കാണാതെ വിങ്ങി വിലപിക്കുന്നേ
അപ്പാ ഈ പാനപാത്രം നീക്കുക സാധ്യമെങ്കിൽ
എന്നിഷ്ടമല്ലാ നിന്നിഷ്ടം ആകട്ടെ എന്നവൻ തീർത്തുരച്ചു
എന്നെയും തന്നെപ്പോലെ മാറ്റും ഈ മാ-സ്നേഹത്തെ
എണ്ണി എണ്ണി ഞാൻ ഉള്ളം നിറഞ്ഞെല്ലാനാളും പുകഴ്ത്തീടുമേ
atha kelkkunnu njan gathsamana-thottathile
papi enikkai nothalaridunna priyante shabdamathe
dehamellam thakarnnu shokam niranjavavnay
devathideva nin suthan enikkay padukal pettidunne;-
paranavedanayilay raktham viyarthavanay
en prana nayakan ullam thakarnnitha yachana cheythedunne;-
dussaha-vedanayal mannavan yeshu thanum
munnuru uziyil venu prarthichallo papi en rakshkkayi;-
snehathin impavakkal aashvasm eekuman than
Kashta samayathil aashvasam kanathe vingi vilapikkunne;-
appa! ie panapathram nekuka sadymengkil
ennistamalla-ninnishtam aakatte ennavan therthurachu;-
enneyum thanneppole mattum ie ma-snehathe
enni enni njan ullam niranjella nalum pukazthedume;-