സ്തുതി ചെയ് മനമേ നിത്യവും
നിൻ ജീവനാഥനേശുവേ
ഇതുപോൽ സ്വജീവൻ തന്നൊരാത്മ
സ്നേഹിതൻ വേറാരിനി?
മരണാധികാരിയായിരുന്ന
ഘോരനാം പിശാചിനെ
മരണത്തിനാലെ നീക്കി മൃത്യു
ഭീതി തീർത്ത നാഥനെ (2 )
(സ്തുതി ചെയ്ത മനമേ)
ബഹുമാന്യനാമാചാര്യനായി
വാനിലവൻ വാഴ്കയാൽ
ബലഹീനതയിൽ കൈവിടാതെ
ചേർത്തുകൊള്ളുമാകയാൽ (2 )
(സ്തുതി ചെയ്ത മനമേ)
ദിനവും മനമേ തൽസമയം
വൻ കൃപകൾ പ്രാപിപ്പാൻ
അതിധൈര്യമായ് കൃപാസന
അന്ധികത്തിൽ ചെന്നു നീ (2 )
(സ്തുതി ചെയ്ത മനമേ)
ബഹുദൂതരുച്ച നാദമോടെ
വാഴ്ത്തിടുന്ന നാഥനെ
ബലവും ധനവും ജ്ഞാനമെല്ലാം
സ്വീകരിപ്പാൻ യോഗ്യനെ (2 )
(സ്തുതി ചെയ്ത മനമേ…)
Sthuti chey maname nithyavum
nin Jeeva naadhan yeshuve
Ithupol swajeevan thannoraathma
snehithan veraarini
Maranaadhikaariyaayirunna
Ghoranaam pishaachine
Maranathinnaale neekki mruthyu
bheethi theertha naadhane
(sthuti chey maname..)
Bhahumaanyanam aachaarya naayi
vaanilavan vaazhkayal
balaheenadhayil kaividaathe
cherthu kollum aakayaal
(sthuti chey maname… )
Dhinavum maname thalsamayam
vankripakal prapipaan
Adhidhairyamai krupaasanathin
andhikathil chennu nee
(sthuti chey maname…)
Bhahudhoothar ucha naadhamode
vaazhthidunna naadhane
balavum dhanavum jnanamellam
swekaripaan yogyane
(sthuti chey maname..)
(Lyricist: M.E CHERIAN)
Click below to listen to the song ↓