അതാ കേൾക്കുന്നു ഞാൻ ഗത്സമന-തോട്ടത്തിലെപാപി എനിക്കായ് നൊന്തലറിടുന്ന പ്രിയന്റെ ശബ്ദമതേ ദേഹമെല്ലാം തകർന്നു ശോകം നിറഞ്ഞവനായ്ദേവാധിദേവാ നിൻ സുതൻ എനിക്കായ് പാടുകൾ പെട്ടിടുന്നേ പ്രാണവേദനയിലായ്, രക്തം വിയർത്തവനായ്എൻ പ്രാണനായകൻ ഉള്ളം തകർന്നിതാ യാചന ചെയ്തിടുന്നേ ദുസ്സഹ-വേദനയാൽ മന്നവൻ യേശുതാനുംമൂന്നുരു ഊഴിയിൽ വീണു പ്രാർത്ഥിച്ചല്ലോ പാപി എൻ രക്ഷയ്ക്കായി സ്നേഹത്തിൻ ഇമ്പവാക്കാൽ ആശ്വാസം ഏകുമവൻ-തൻകഷ്ടസമയത്തിൽ ആശ്വാസം കാണാതെ വിങ്ങി വിലപിക്കുന്നേ അപ്പാ ഈ പാനപാത്രം നീക്കുക സാധ്യമെങ്കിൽഎന്നിഷ്ടമല്ലാ നിന്നിഷ്ടം ആകട്ടെ എന്നവൻ […]