ഒന്നുമില്ലായ്കയിൽ നിന്നെന്നെ
നിന്നുടെ ച്ഛായയിൽ സൃഷ്ടിച്ചു
നിത്യമായ സ്നേഹിച്ചെന്നെ നിന്റെ
പുത്രനെ തന്നു രക്ഷിച്ചു നീ
നിൻ മഹാ കൃപക്കായി
നിന്നെ ഞാൻ സ്തുതിച്ചീടുമെന്നും
നിൻ മഹാ കൃപക്കായി
നിന്നെ ഞാൻ സ്തുതിഹച്ചീടുമെന്നും
ഈ ലോകത്തിൽ വന്നേശു എൻ്റെ
മാലൊഴിപ്പാൻ സഹിച്ചു ബഹു
പീഡകൾ സങ്കടങ്ങൾ പങ്ക
പാടുകൾ നീച മരണവും
മോചനം വീണ്ടും ജനനവും
നീച പാപിയെന്നിൽ വസിക്കാൻ
നിന്നാത്മാവിൻറെ ദാനവും നീ
തന്നു സ്വർഗാനുഗ്രഹങ്ങളും
അന്ന വസ്ത്രാദി നന്മകളെ
എണ്ണമില്ലാതിന്മേൽ ചൊരിഞ്ഞു
തിന്മകൾ സർവ്വത്തിൽ നിന്നെന്നെ
കണ്മണി പോലെ കാക്കുന്നു നീ
നാശമില്ലാത്തവകാശവും
യേശുവിൻ ഭാഗ്യ സന്നിധിയും
നീതിയിൻ വാടമൂടികളും
തൻ മക്കൾക്ക് സ്വർഗ്ഗേ ലഭിക്കും
Onnumillaykayil ninnenne
ninnude chayayil srushtichu
Nithyamay snehichenne ninte
puthrane thannu rekshichu nee
Nin maha krupakkay
ninne njan sthuthicheedum ennum
Nin maha krupakkay
ninne njan sthuthihcheedum ennum
Ee lokathil vanneshu ente
maalozhippan sahichu behu
Peedakal sankadangal panka
paadukal neecha maranavum
Mochanam veendum jananavum
neecha paapiyennil vasippan
Ninnathmavinte dhanaum nee
thannu swarganugrahangalum
Anna vasthadhi nanmakale
ennamillathenmel chorinju
Thinmakal sarvathil ninnenne
kanmani pole kaakkunnu nee
Naashamillathavakashavum
Yeshuvin bhagya sannidhiyum
Neethiyin vaadamoodikalum
than makkalkku swarge labhikkum