എൻ്റെ ദൈവം സ്വർഗ്ഗ സിംഹാസനം തന്നിൽ
എന്നിൽ കനിഞ്ഞെന്നെ ഓർത്തിടുന്നു
അപ്പനും അമ്മയും വീടും ദാനങ്ങളും
വസ്തു സുഖങ്ങളും കർത്താവത്രെ
പൈതൽ പ്രായം മുതൽക്കിന്നേവരെ എന്നെ
പോറ്റി പുലർത്തിയ ദൈവം മതി
ആരും സഹായമില്ല എല്ലാവരും പാരിൽ
കണ്ടും കാണാതെയും പോകുന്നവർ
എന്നാൽ എനിക്കൊരു സഹായകൻ വാനിൽ
ഉണ്ടെന്ന് അറിഞ്ഞതിൽ ഉല്ലാസമെ
പിതാവ് ഇല്ലാത്തോർകവൻ നല്ലൊരു താതനും
പെറ്റമ്മയെ കവിഞ്ഞാർദ്രവാനും
വിധവകു കാന്തനും സാധുവിനൊപ്പവും
എല്ലാര്ക്കും എല്ലാമെൻ കർത്താവത്രെ
കരയുന്ന കാക്കക്കും വയലിലെ റോസകും
ഭക്ഷ്യവും ഭംഗിയും നൽകുന്നവൻ
കാട്ടിലെ മൃഗങ്ങൾ ആറ്റിലെ മൽസ്യങ്ങൾ
എല്ലാം സർവെശ്ശനെ നോക്കിടുന്ന
കോട കോടി ഗോളമെല്ലാം പടച്ചവൻ
എല്ലാറ്റിനും വേണ്ടതെല്ലാം നൽകി
സൃഷ്ടികൾക് ഒക്കെയും ആനന്ദ കാരണൻ
ദുഷ്ടന്മാർക് ഏറ്റവും ഭീതികരൻ
കല്യാണ ശാലയിൽ എന്നെ വിളിച്ചെന്റെ
സന്താപം ഒക്കെയും തീർത്തിടും നാൾ
സീക്രം വരുന്നെന്റെ കാന്തൻ വരുന്നു
എന്നിൽ ഉല്ലാസമായി ബഹു കാലം വാഴാൻ
ലോകം വെടിഞ്ഞേന്റെ സ്വർഗീയ നാടിനെ
കാണ്മാൻ കൊതിച്ചു ഞാൻ പാർത്തിടുന്നു
അന്യൻ പരദേശിയെന്നെന്റെ മേലെഴുതി
എന്നാൽ സർവസവും എൻ്റെതത്രെ
Ente daivam sworga simhasanam thannil
ennil kanijenne orthidunnu
Appanum ammayum veedum dhanangalum
vasthu sugangalum karthavathre
paithal prayam muthalkinnevare enne
potti pularthiya daivam mathi
Aarum sahayam ellellavarum paaril
kandum kanatheyum pokunnavar
ennal enikoru sahayakan vaanil
undenn arinjathil ullasame
Pithav illathorkavan nalloru thathanum
pettammaye kavinjaardravanum
vidhavaku kaandhanum sadhuvinappavum
ellarkum ellamen karthavathre
Karayunna kaakkakum vayalile rosakum
bhakshyavum bhangiyum nalkunnavan
kaattile mrugangal aattile malsyangal
ellam sarvesane nokidunnu
Koda kodi golamellam padachavan
ellattinum vendathellam nalki
srishtikalk okeyum aanandha karanan
dhushtanmark ettavum bheethikaran
Kalyana shalayil enne vilichente
sandhapam okkeyum theerthidum naal
seekram varunnente kandhan varunnu
ennil ullasamai behu kalam vaazhan
Lokam vedinjente sorgeeya naadine
kanman kothichu njan paarthidunnu
anyan paradesi ennente melezhuthe
ennal sarwasavum entethatre
Lyrics : Sadhu Kochukunj Upadheshi