യഹോവ എന്നെ നടത്തും അനുദിനവും
അനുഗ്രഹിച്ചൊന്നിനും കുറവില്ലാതെ ( 2 )
അഡോനായി റോഹി ( 3 )
യഹോവ എൻ ഇടയൻ
നന്മയാൽ നിറഞ്ഞീടും പുൽമേടുകൾ
വറ്റാത്ത നദിയാലും നടത്തീടുമേ ( 2 )
എൻ പ്രാണനെ ഏറ്റവും കരുതീടുന്നു
തൻ നീതിയിൻ പാതയിൽ നയിച്ചീടുന്നു ( 2 )
(ആഡോണായി റോഹി…)
ഇരുൾ വീഴും വഴിയിൽ ഞാൻ ആയീടിലും
അനർത്ഥങ്ങൾ ഒന്നുമേ ഭവിക്കേയില്ല ( 2 )
താതന്റെ ആശ്വാസം എനിക്കുള്ളതാൽ
ഭാരങ്ങൾ ഭീതികൾ ഭരിക്കേയില്ല ( 2 )
(ആഡോണായി റോഹി…)
എൻ വീഴ്ചകൾ കാത്തീടും വൈരിയിൻ മുൻപിൽ
ശ്രേഷ്ഠമാം ഭോജ്യത്താൽ നിറച്ചീടുമേ ( 2 )
ദൈവത്തിൻ അഭിഷേകം പകർന്നീടുന്നു
നന്മയാൽ നിറഞ്ഞീടും ആയുസ്സെല്ലാം ( 2 )
(ആഡോണായി റോഹി…)
Yehova Enne nadathum anudhinavum
Anugrahichonninum kuravillathe (2)
Adonai Rohi (3)
Yehova En idayan
Nanmayaal niranjeedum pulmedukal
Vattatha nadhiyalum nadatheedumae (2)
En pranane ettavum karutheedunnu
Than neethiyin paathayil nayicheedunnu(2)
(Adonai Rohi…)
Irul veezhum vazhiyil njan aayeedilum
Anarthangal onnumae bhavikkayilla (2)
Thathante ashwaasam enikkullathaal
Bhaarangal bheethikal bharikkayilla (2)
(adonai Rohi…)
En veezhchakal kaatheedum vyriyin munpil
Sreshtamaam bhojyathaal niracheedumae (2)
Dhaivathin abhishekam pakarneedunnu
Nanmayaal niranjeedum aayusellaam (2)
(Adonai Rohi…)
Lyrics : Suby V Matthew
Click below link to listen song
🎵 GetChristianLyrics.com shares worship lyrics in Odia, Hindi, Tamil, Telugu & more — helping believers everywhere connect with God through song.
🙏 Support our mission and EMMI – Empowering Migrant Labourers in India.
Lyrics are shared for devotional use only. Copyright belongs to respective owners.