യേശു നാഥാ അങ്ങേ വരവിനായി എന്നെ ഒരുക്കണേ
ഞരങ്ങുന്നൂ കുറുപ്രാവുപോൽ നിൻ സന്നിധേ
വാനമേഘേ കോടി ദൂതരുമായി
അന്നു കാഹളം വാനിൽ ധ്വനിക്കുമ്പോൾ (2)
എന്നെയും ചേർക്കണേ
വിശൂദ്ധ ജീവിതം നയിക്കുവാനെന്നെ
പ്രാപ്തനാക്കി തീർക്കണേ
തേജസ്സിൻ വാടാമുടി ചൂടുവാനെന്നെ
യോഗ്യനാക്കി തീർക്കണേ
എന്റെ കളങ്കമെല്ലാം മാറിടാൻ
നിത്യ ജീവനായി ഞാൻ ഒരുങ്ങുവാൻ (2)
എന്നിൽ നീ നിറയണേ
(യേശു നാഥാ…)
കനിവിൻ നാഥനേ കനിവു ചൊരിയണേ
കരങ്ങളിൽ എന്നെ താങ്ങണേ
അലിവു നിറയും സ്നേഹ സാന്ത്വനം
കരുണയോടെ എന്നിൽ പകരണേ
എന്റെ ദേഹം മണ്ണോടു ചേരുമ്പോൾ
സ്വർഗ്ഗഭവനമെനിക്കായി തുറക്കുവാൻ (2)
എന്നിൽ നീ കനിയണേ
(യേശു നാഥാ…)
Yeshu nadha Ange varavinayi enne orukkane
Njarangunnu kurupravupol nin sannidhe
Vaanameghe kodi dhootharumaayi
Annu kaahalam vaanil dwanikkumbol
Enneyum cherkkane
Vissudha jeevitham nayikkuvannenne
Prapthanaakki theerkkane
Thejassin vadamudi chooduvaannene
Yogyanaakki theerkkane
Ente kalangamellam maaridan
Nithya jeevanayi njan orunguvaan (2)
Ennil nee nirayane
(Yeshu Nadha…)
Kanivin Nadhane kanivu choriyane
Karangalil enne thaangane
Alivu nirayum sneha sathwanam
karunayode ennil pakarane
Ente dheham mannodu cherumbol
Swargabhavanameikkayi thurakkuvaan (2)
Ennil nee kaniyane
(Yeshu Nadha…)
Lyrics : Suby V Matthew
Click below to listen song