എന്‍ ഭവനം മനോഹരം എന്താനന്ദം
വര്‍ണ്യാതീതം സമ്മോദകം (2)
ദൂരെ മേഘ പാളിയിൽ
ദൂരെ താരാപഥ വീചിയില്‍
ദൂത വൃന്ദങ്ങള്‍ സമ്മോദരായ്
പാടീടും സ്വര്‍ഗ്ഗ വീഥിയില്‍
(എൻ ഭവനം…)
പൊന്മണി മേടകള് മിന്നുന്ന ഗോപുരം
പത്തും രണ്ടു രത്നക്കല്ലുകളാല്‍
തീര്‍ത്തതാം മന്ദിരം
കണ്ടെന് കണ്ണുകള്‍ തുളുമ്പീടും
ആനന്ദാശ്രു പൊഴിച്ചിടും (2)
(എൻ ഭവനം…)
എന്‍ പ്രേമകാന്തനും മുന്‍പോയ ശുദ്ധരും
കരം വീശി വീശി മോദാല്
ചേര്‍ന്നു സ്വാഗതം ചെയ്തീടും
മാലാഖ ജാലങ്ങള്‍ നമിച്ചെന്നെ
ആനയിക്കും എന്‍ സ്വര്‍ഭവനേ (2)
(എൻ ഭവനം…)
എന്തു പ്രകാശിതം എന്തു പ്രശോഭിതം
ഹല്ലേലുയ്യ പാടും ശുദ്ധര്‍ ഏവം
ആലയം പൂരിതം
ഞാനും പാടിടും ആ കൂട്ടത്തില്‍
ലയിച്ചിടും യുഗായുഗേ (2)
(എൻ ഭവനം…)
En bhavanam manoharam enthaanandham
varnyaatheetham, sammodhakam (2)
Doore meghapaalliyil
Doore tharapadha veechiyil (2)
Dootha vrindhangal sammodharay
padeedum swarga veedhiyil (2)
(En Bhavanam…)
ponmani medakal minnunna gopuram
pathum randu rathnakkallukalaal
Theerthathaam mandiram
kanden kannukal thulumbeedum
Aanandhaashru pozhichidum (2)
(En bhavanam…)
En prema kanthanum munpoya shudharum
karam veeshi veeshi modhal
chernnu swagatham cheyhtedum
malagha jalangal namichenne
Aanayikkum en swarbhavane (2)
(En bhavanam…)
Enthu prakashitham enthu prashobhitham
Hallelujah paadum shudhar eavam
Aalayam puritham
Njanum paadidum aa kootathil
Layicheedum yugayugae (2)
(En bhavanam…)
Writers:Evg. Benjamin Mathew