ദിവ്യ തേജസ്സിനായി വിളിക്കപ്പെട്ടൊരെ
ദൈവ ഹിതം എന്തെന്നിപ്പോൾ തിരിച്ചറിയുക.
ആത്മാവിലും സത്യത്തിലും ആരാധിക്കുവാൻ
സത്യാ ക്രിസ്തിയാനിത്വം നിന്നിൽ വെളിപ്പെടുത്തുവാൻ.
വിശുദ്ധന്മാർക്കങ്ങോരിക്കലായി ഭരമേല്പിച്ചതാം
വിശ്വാസത്തിനായി നീയും പോർചെയ്തിടേണം.
ലോകം നിന്നെ ഏറ്റവും പകച്ചിടുമ്പോഴും
സ്നേഹിതരും നിന്നെ കൈവെടിയും നേരത്തും.
അവൻ നിനക്ക് മാതൃക പുരുഷനാകയാൽ
താൻ പോയ പാത ധ്യാനിച്ചെന്നും
പിന്പറ്റിടുക.
നീതിമാൻ പ്രയാസമൊടു രക്ഷ നെടുകിൽ
അധാര്മികൾക്കും പാപികൾക്കും ഗതി എന്തായീടും.
ഇത്ര വലിയ രക്ഷയെ അഗണ്യമാക്കിയാൽ
ദൈവ ന്യായവിധിയിൽ നിന്നും തെറ്റി ഒഴിയുമോ.
നീതികെട്ടൊർ നീതികേടിൽ വർധിച്ചീടുമ്പോൾ
ദോഷ വഴിയിൽ ജനങ്ങളേറ്റം വിറഞൊടീടുമ്പോൾ.
നീതിമാന്മാർ ഇനിയും അതികം നീതി ചെയ്യട്ടെ
വിശുദ്ധൻ ഇനിയും തന്നെത്തന്നെ
വിശുദ്ധീകരിക്കട്ടെ.
വിശ്വാസത്തിൻ അന്ധമായ രക്ഷ പ്രാപിപ്പാൻ
ആത്മശക്തി തന്നിൽ നിന്നെ കാത്തുകൊള്ളുക.
ലോകത്തെ ജയിച്ച ജയവീരനേശുവിന്
വൻ കൃപയാൽ നീയും ലോകത്തെ ജയിക്കുക
(ദിവ്യ തേജസ്സിനായി …).
Dhivya thejasinaai vilikkappettore
Daiva hidham enthennippol thirichariyuka.
Aathmaavilum sathyathilum aaraadhikkuvaan
Sathya Christhianithwam ninnil vellipeduthuvaan.
Vishudhanmaarkkangorikkalayi bharamelppichatham
Viswasathinaayi neeyum porcheithidanam.
Lokam ninne ettavum pakachidumbozhum
Snehitharum ninne kaivediyum nerathum
Avan ninakku maathruka. purushanaakayaal
Thaan poya paadha dhyanichennum
pinpatteeduka.
Neethimaan prayaasamodu raksha nedukil
Adharmikalkkum paapikalkkum gathi enthaayeedum.
Ithra valiya rakhshaye aganyamaakkiyal
Daiva nyayavidhiyil ninnum thetti ozhiyumo.
Neethikettor neethikedil vardhicheedumbol
Dosha vazhiyil janangalettam viranjodeedumbol.
Neethimaanmaar iniyum athikam neethi cheyatte
Vishudhan iniyum thannethanne
vishudheekarikkatte -Divya.
Viswasthin andhamaya raksha praapippaan
Aathmasakthi thannil ninne kaathukolluka.
Lokathe jayicha jayaveeraneshuvin
Van krupayal neeyum lokathe jayikkuka
(dhivya thejasinaayi…).